പ്രതിഷേധ പ്രകടനം നടത്തിയ യാത്രക്കാരനെ ആക്രമിച്ചതിന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ കേസെടുത്തു

മധുര വിമാനത്താവളത്തിൽ യാത്രക്കാരനെ ആക്രമിച്ച കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, എഐഎഡിഎംകെ എംഎൽഎ പിആർ സെന്തിൽനാഥൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

വികെ ശശികലയെ വഞ്ചിച്ചെന്ന് ആരോപിച്ച് പളനിസ്വാമിക്കെതിരെ പ്രതിഷേധിച്ച  യാത്രക്കാരനെ ആക്രമിച്ചതിനാണ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്.

വിമാനത്താവളത്തിൽ നിന്ന് ഫേസ്ബുക്ക് ലൈവ് സ്ട്രീം ഷെയർ ചെയ്തതിന് യാത്രക്കാരനെയും കസ്റ്റഡിയിലെടുത്തു.  തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ അടുത്ത അനുയായി വികെ ശശികലയെ പളനിസ്വാമി വഞ്ചിച്ചുവെന്ന് അദ്ദേഹം വീഡിയോയിൽ ആരോപിക്കുന്നത് കേൾക്കാം

Leave a Reply