
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിനും കർണാടകയ്ക്കുമിടയിൽ സർവീസ് നടത്തുന്ന എട്ട് പ്രത്യേക ട്രെയിനുകളുടെ സർവീസ് കാലാവധി നീട്ടി ദക്ഷിണ പശ്ചിമ റെയിൽവേ. നിലവിലുള്ള സമയക്രമം, സ്റ്റോപ്പുകൾ, കോച്ചുകളുടെ ഘടന എന്നിവയിൽ മാറ്റമില്ലാതെയാണ് സർവീസ് നീട്ടിയിരിക്കുന്നത്.

നീട്ടിയ സർവീസുകളുടെ വിശദാംശങ്ങൾ:
07313 ഹുബ്ബള്ളി–കൊല്ലം സ്പെഷ്യൽ: സെപ്റ്റംബർ 6 മുതൽ 27 വരെ, ഞായറാഴ്ചകളിൽ 4 സർവീസുകൾ.
07314 കൊല്ലം–ഹുബ്ബള്ളി സ്പെഷ്യൽ: സെപ്റ്റംബർ 7 മുതൽ 28 വരെ, തിങ്കളാഴ്ചകളിൽ 4 സർവീസുകൾ.
06523 SMVT ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ: സെപ്റ്റംബർ 7 മുതൽ 28 വരെ, തിങ്കളാഴ്ചകളിൽ 4 സർവീസുകൾ.
06524 തിരുവനന്തപുരം നോർത്ത്–SMVT ബെംഗളൂരു സ്പെഷ്യൽ: സെപ്റ്റംബർ 8 മുതൽ 29 വരെ, ചൊവ്വാഴ്ചകളിൽ 4 സർവീസുകൾ.
06547 SMVT ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ: സെപ്റ്റംബർ 2 മുതൽ 23 വരെ, ബുധനാഴ്ചകളിൽ 4 സർവീസുകൾ.
06548 തിരുവനന്തപുരം നോർത്ത്–SMVT ബെംഗളൂരു സ്പെഷ്യൽ: സെപ്റ്റംബർ 3 മുതൽ 24 വരെ, വ്യാഴാഴ്ചകളിൽ 4 സർവീസുകൾ.
06555 SMVT ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ: സെപ്റ്റംബർ 4 മുതൽ 25 വരെ, വെള്ളിയാഴ്ചകളിൽ 4 സർവീസുകൾ.
06556 തിരുവനന്തപുരം നോർത്ത്–SMVT ബെംഗളൂരു സ്പെഷ്യൽ: സെപ്റ്റംബർ 6 മുതൽ 27 വരെ, ഞായറാഴ്ചകളിൽ 4 സർവീസുകൾ.
ഈ എട്ട് ട്രെയിനുകൾക്കും 4 വീതം അധിക സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്.
നീട്ടിയ പ്രത്യേക ട്രെയിനുകളിലേക്കുള്ള അഡ്വാൻസ് റിസർവേഷൻ ഓഗസ്റ്റ് 6ന് രാവിലെ 11 മണി മുതൽ ദക്ഷിണ റെയിൽവേയുടെ റിസർവേഷൻ സംവിധാനത്തിലൂടെ ആരംഭിക്കും. നിലവിലെ സമയക്രമത്തിലും സ്റ്റോപ്പുകളിലും കോച്ചുകളുടെ ഘടനയിലും മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.