
പത്തനംതിട്ട: അത്തിക്കയം–കടുമീൻചിറ റോഡ് സൈഡിലുണ്ടായ ഉരുൾപൊട്ടലിൽ റോഡിന്റെ ഒരു വശം പൂർണമായും തകർന്നു. ഇതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു.

അതോടൊപ്പം എസ്.എൻ. ഗുരുമന്ദിരം–ആറ്റുകടവ് റോഡും പൂർണമായും ഒലിച്ചുപോയി. ഇതുമൂലം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പത്തനംതിട്ട എം.പി. ആന്റോ ആന്റണി സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ജെയിംസ് രാമനാട്ടൻ, പഞ്ചായത്ത് അംഗങ്ങളായ എബ്രഹാം വർഗീസ്, രവി എം.കെ. എന്നിവർക്കൊപ്പമാണ് എം.പി. പ്രദേശം സന്ദർശിച്ചത്.
ഉരുൾപൊട്ടലിനെ തുടർന്ന് റോഡുകൾ തകർന്നതും ഗതാഗതം തടസ്സപ്പെട്ടതും പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്.