You are currently viewing കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ജീപ്പിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ജീപ്പിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദാണ് മരിച്ചത്.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു വിനു പ്രസാദ്. ഭാര്യയ്ക്ക് കൂട്ടിരിക്കാനായി ആശുപത്രിയിലെത്തിയ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.

വിവരമറിഞ്ഞ് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply