You are currently viewing ശബരിമല ചിങ്ങമാസ പൂജ: ആഗസ്റ്റ് 16 മുതൽ 28 വരെ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

ശബരിമല ചിങ്ങമാസ പൂജ: ആഗസ്റ്റ് 16 മുതൽ 28 വരെ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. 2026 ആഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ നടത്തും.

തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് സർവീസുകൾ ലഭ്യമാകും.

ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ–പമ്പ റൂട്ടിൽ ആവശ്യാനുസരണം ഏത് സമയത്തും സർവീസുകൾ ക്രമീകരിക്കും. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും ആവശ്യാനുസരണം സർവീസുകൾ ഉണ്ടായിരിക്കും.

തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി നിലയ്ക്കൽ–പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ഏർപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി പമ്പ: 0473-5203445, 9497024092
കെഎസ്ആർടിസി ചെങ്ങന്നൂർ: 9188933750u
കെഎസ്ആർടിസി പത്തനംതിട്ട: 9188933744

കെഎസ്ആർടിസി 24×7 കൺട്രോൾ റൂം:
9447071021, 0471-2463799

തീർഥാടകരുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് പ്രത്യേക സർവീസുകളും യാത്രാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.

Leave a Reply