You are currently viewing കല്ലട ജലോത്സവത്തിന് ഇന്ന് പ്രാദേശിക അവധി

കല്ലട ജലോത്സവത്തിന് ഇന്ന് പ്രാദേശിക അവധി

കൊല്ലം: കല്ലട ജലോത്സവത്തോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ. മൺട്രോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കല്ലടയാറിൽ നടക്കുന്ന ജലോത്സവത്തിൽ നിരവധി വള്ളങ്ങളും വള്ളപ്പാട്ട് സംഘങ്ങളും പങ്കെടുക്കും. ജലോത്സവം കാണുന്നതിനായി വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജലോത്സവത്തിന്റെ ഭാഗമായി പ്രദേശത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ജനപങ്കാളിത്തം കണക്കിലെടുത്താണ് മൂന്ന് പഞ്ചായത്തുകൾക്ക് ഇന്ന് പ്രാദേശിക അവധി അനുവദിച്ചിരിക്കുന്നത്.

Leave a Reply