You are currently viewing കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം; ബൈപ്പാസ് പദ്ധതികളുടെ സാധ്യത പഠനം ഉടൻ

കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം; ബൈപ്പാസ് പദ്ധതികളുടെ സാധ്യത പഠനം ഉടൻ

കുന്ദമംഗലം: കുന്ദമംഗലം ടൗണിലെയും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെയും വർഷങ്ങളായുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപ്പാസ് പദ്ധതികളുടെ സാധ്യത പഠനം ഉടൻ നടത്തുമെന്ന് കുന്ദമംഗലം എംഎൽഎ എം.എ. റസാഖ് മാസ്റ്റർ.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് എംഎൽഎ അറിയിച്ചു.

കുന്ദമംഗലം മണ്ഡലത്തിലെ ഗതാഗത വികസനത്തിന് പുതിയ ദിശ നൽകാൻ ബൈപ്പാസ് പദ്ധതികൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താനും പദ്ധതികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

മണ്ഡലത്തിലെ ഗതാഗത വികസന രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കാൻ സാധ്യതയുള്ള പദ്ധതികളുമായി ഒരുമിച്ച് മുന്നേറാമെന്നും എം.എ. റസാഖ് മാസ്റ്റർ അറിയിച്ചു.

Leave a Reply