
സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവും പെരുവേലിക്കര സ്വദേശിയുമായ അരവിന്ദ്, കൊല്ലം സ്വദേശി ശരത്, കരുനാഗപ്പള്ളി സ്വദേശി ഗൗതം എന്നിവരടക്കമുള്ളവരെയാണ് പോലീസ് പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ച വാഹനത്തിൽനിന്ന് മാരകായുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

അതേസമയം, ക്ഷേത്രത്തിനും വിശ്വാസികളുടെ വീടുകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ക്ഷേത്രസഭയുടെ നേതൃത്വത്തിൽ പ്രദേശത്ത് നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉയർത്തി.