You are currently viewing നവതിയുടെ നിറവിൽ എം. മുകുന്ദനെ വീട്ടിലെത്തി സന്ദർശിച്ച് രമേശ് ചെന്നിത്തല

നവതിയുടെ നിറവിൽ എം. മുകുന്ദനെ വീട്ടിലെത്തി സന്ദർശിച്ച് രമേശ് ചെന്നിത്തല

മാഹി: മലയാളത്തിന്റെ പ്രിയ കഥാകൃത്ത് എം. മുകുന്ദന്റെ നവതി ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് ചെന്നിത്തല എഴുത്തുകാരനെ സന്ദർശിച്ചത്.

മയ്യഴി എന്ന കൊച്ചുദേശത്തിന്റെ സ്പന്ദനങ്ങളെ വായനക്കാരന്റെ വിശാലമായ ലോകത്തേക്ക് പകർത്തിയ എഴുത്തുകാരനാണ് എം. മുകുന്ദനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

“മാഹിയിലൂടെ കടന്നുപോകുമ്പോൾ ഈ ദേശത്തിന്റെ കഥാകാരനെ കാണാതെ പോകുന്നതെങ്ങനെയാണ്” എന്ന കുറിപ്പോടെയാണ് അദ്ദേഹം കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവെച്ചത്.

ആയിരം പൂർണചന്ദ്രന്മാരെ കണ്ട പ്രഭാപൂരം എം. മുകുന്ദന്റെ മുഖത്ത് കാണാനായെന്ന് ചെന്നിത്തല കുറിച്ചു. നവതിയുടെ നിറവിലെത്തിയ പ്രിയ എഴുത്തുകാരന് ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്ന അദ്ദേഹം, മുകുന്ദൻ തന്റെ പുസ്തകമായ ‘പ്രവാസം’ സമ്മാനിച്ചതായും അറിയിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനിൽ നിന്ന് ഇനിയും നിരവധി കഥകൾ പിറക്കട്ടെയെന്ന ആശംസയോടെയാണ് രമേശ് ചെന്നിത്തല കുറിപ്പ് അവസാനിപ്പിച്ചത്.

Leave a Reply