You are currently viewing കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകൾ പരിശോധിച്ചു; സമഗ്ര വികസനത്തിന് നടപടികൾ

കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകൾ പരിശോധിച്ചു; സമഗ്ര വികസനത്തിന് നടപടികൾ

കോഴിക്കോട്: കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി സമഗ്രമായ ടൂറിസം വികസനം നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. തിരുവമ്പാടി എംഎൽഎ സി.കെ. കാസിമിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശങ്ങൾ സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി.

പ്രിയങ്ക ഗാന്ധി എം.പിയുടെ നിർദ്ദേശപ്രകാരം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ കുരിശുമല, സ്വർഗ്ഗംകുന്ന്, വാളംതോട് തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ജോയിന്റ് ഡയറക്ടർ അഭിലാഷ് കുമാർ, സീനിയർ ഡയറക്ടർ രഞ്ജിത് ആർ. എന്നിവരടങ്ങിയ സംഘം പ്രദേശത്തെ പ്രകൃതിസൗന്ദര്യവും സാഹസിക വിനോദസഞ്ചാര സാധ്യതകളും നേരിട്ട് പരിശോധിച്ചു.

കക്കാടംപൊയിലിന്റെ ടൂറിസം സാധ്യതകൾ ഉൾപ്പെടുത്തി വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കി സമർപ്പിക്കുമെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രകൃതിസൗഹൃദ ടൂറിസം വികസനത്തിലൂടെ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎയുടെ പോസ്റ്റിൽ വ്യക്തമാക്കി.

Leave a Reply