You are currently viewing അജ്മീറിൽ റൈഡ് തകർന്ന് 11 പേർക്ക് പരിക്ക്

അജ്മീറിൽ റൈഡ് തകർന്ന് 11 പേർക്ക് പരിക്ക്

ചൊവ്വാഴ്ച രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ ഒരു മേളയിൽ റൈഡ് തകർന്ന് 11 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

റൈഡ് പ്രവർത്തിച്ച് കൊണ്ടിരിന്നപ്പോൾ  അത് പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോയിൽ, റൈഡ് തകരുമ്പോൾ ആളുകൾ നിലവിളിക്കുന്നത് കേൾക്കാമായിരുന്നു.

കേബിൾ പൊട്ടിയതാണ് സംഭവത്തിന് കാരണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പതിനൊന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവർ ജെഎൽഎൻ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്, അപകടനില തരണം ചെയ്തതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Leave a Reply