You are currently viewing ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ ആധുനികവത്കരിക്കും; സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി പി.സി. വിഷ്ണുനാഥ്

ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ ആധുനികവത്കരിക്കും; സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിമാന സ്ഥാപനമായ ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച് സ്വയംപര്യാപ്തതയിലേക്ക് നയിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ചിത്രാഞ്ജലി സന്ദർശിച്ച് ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തിയശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡിജിറ്റൽ സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്റ്റുഡിയോയെ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കും.

മലയാള സിനിമാലോകത്തിന് ചിത്രാഞ്ജലിയുമായുള്ള വൈകാരിക ബന്ധം കൂടി പ്രയോജനപ്പെടുത്തി, ചലച്ചിത്ര പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട കേന്ദ്രമായി സ്ഥാപനത്തെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

ചിത്രാഞ്ജലിയുടെ സമഗ്ര പുരോഗതിക്കായി സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. നവീകരണത്തിലൂടെ സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

Leave a Reply