
പത്തനാപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുളപ്പുറം–തൈക്കാവ്–അമ്പലക്കുളം റോഡ് ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

പ്രദേശവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കിയത്. റോഡ് യാഥാർഥ്യമായതോടെ പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാസൗകര്യം ലഭ്യമാകും.

ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടറിഞ്ഞ് അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള ഇടപെടലുകളുടെ ഭാഗമായാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നാടിന്റെ വികസനം ജനങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുമ്പോഴാണ് ഓരോ പദ്ധതിയും അർത്ഥവത്താകുന്നതെന്നും ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.