You are currently viewing ഭർത്താവ് കാർ പിന്നിലേക്ക് എടുത്തപ്പോൾ അപകടം; ഭാര്യയ്ക്ക് ദാരുണാന്ത്യം

ഭർത്താവ് കാർ പിന്നിലേക്ക് എടുത്തപ്പോൾ അപകടം; ഭാര്യയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കിടങ്ങൂർ സൗത്ത് പട്ടേരിൽ ഭർത്താവ് ഓടിച്ച കാർ പിന്നിലേക്ക് എടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഭാര്യയ്ക്ക് ദാരുണാന്ത്യം. പട്ടേരിൽ മുരളീധരൻപിള്ളയുടെ ഭാര്യ ശോഭനകുമാരി (66) ആണ് മരിച്ചത്. ഭാരതീയ വിദ്യാമന്ദിർ സ്കൂളിലെ മുൻ പ്രധാനാധ്യാപികയായിരുന്നു ശോഭനകുമാരി.

യാത്ര കഴിഞ്ഞ് ഇരുവരും വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. കാറിൽനിന്ന് ശോഭനകുമാരി ഇറങ്ങിയതിന് പിന്നാലെ മുരളീധരൻപിള്ള വാഹനം റിവേഴ്സ് എടുക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാർ ആദ്യം കാർപോർച്ചിന്റെ തൂണിലും പിന്നീട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു.

തുടർന്ന് കാർ ശോഭനകുമാരിയെ ഇടിക്കുകയും അവർ വാഹനത്തിനടിയിൽപ്പെടുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശോഭനകുമാരി സംഭവസ്ഥലത്തുതന്നെ മരിച്ചു.

മുൻ പ്രധാനാധ്യാപികയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും വിദ്യാഭ്യാസ മേഖലയെയും ദുഃഖത്തിലാഴ്ത്തി.

Leave a Reply