You are currently viewing മാവേലിക്കരയിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

മാവേലിക്കരയിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

മാവേലിക്കര: ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെന്നിത്തല സൗത്ത് തട്ടാരുപറമ്പിൽ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ മാവേലിക്കര ഗവൺമെന്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

പിന്നിൽ ടിപ്പർ ലോറി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആനി സ്കൂട്ടർ റോഡരികിലേക്ക് മാറ്റുന്നതിനിടെ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആനിയെ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാവേലിക്കര പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply