You are currently viewing പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് ഓട്ടോ തൊഴിലാളിക്ക് ദാരുണാന്ത്യം

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് ഓട്ടോ തൊഴിലാളിക്ക് ദാരുണാന്ത്യം

ബാലുശ്ശേരി: പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് ഓട്ടോ തൊഴിലാളി മരിച്ചു. ബാലുശ്ശേരി കൂനഞ്ചേരി ചാതപുരത്ത് സുനിൽകുമാർ (55) ആണ് മരിച്ചത്.

ബാലുശ്ശേരി ടൗണിൽ ഓട്ടോ തൊഴിലാളിയായിരുന്ന സുനിൽകുമാർ പ്രഭാത സവാരിക്കിടെ കൂനഞ്ചേരി–പറമ്പിന്റെ മുകൾ റോഡിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ കുഞ്ഞിരാമന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: സിന്ധു. മകൾ: അൻവിക (അങ്കണവാടി).

സഹോദരങ്ങൾ: ശിവൻ, ലതിക, വത്സല, ഗീത.

Leave a Reply