You are currently viewing കുമരഞ്ചിറ, ശാസ്താംകോട്ട,മുതുപിലാക്കാട് ക്ഷേത്രങ്ങൾ വഴി പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ്

കുമരഞ്ചിറ, ശാസ്താംകോട്ട,മുതുപിലാക്കാട് ക്ഷേത്രങ്ങൾ വഴി പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ്

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് അനുവദിച്ചു. കുമരഞ്ചിറ ദേവീക്ഷേത്രം, ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം, മുതുപ്പിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങൾ വഴിയാണ് ബസ് പമ്പയിലെത്തുക.

തീർഥാടകർക്ക് ശബരിമലയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബസ് സർവീസ് അനുവദിച്ചിരിക്കുന്നത്.

ഇക്കാര്യം കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂരാണ് അറിയിച്ചത്. മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടകർക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ സർവീസ്.

Leave a Reply