You are currently viewing മണ്ഡല-മകരവിളക്ക് തീർത്ഥാടനം; ശബരിമല നട തുറന്നു, പുതിയ മേൽശാന്തിമാർ ചുമതലയേറ്റു

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; ശബരിമല നട തുറന്നു, പുതിയ മേൽശാന്തിമാർ ചുമതലയേറ്റു

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. 2026 നവംബർ 16ന് വൈകിട്ട് നാലുമണിയോടെയാണ് ക്ഷേത്രനട തുറന്നത്. നിയുക്ത മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു.

ഇതോടെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കമായി. ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ചുമതലയേറ്റു. മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും ചുമതലയേറ്റു.

തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി പ്രതിദിനം 80,000 പേർക്കാണ് ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ 66,000 പേർക്ക് വെർച്വൽ ക്യൂ സംവിധാനം വഴിയാണ് ദർശനത്തിന് അവസരം ലഭിക്കുക. ശേഷിക്കുന്നവർക്ക് നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ വഴി ബുക്കിങ് നടത്താം.

തിരക്കുകൾ നിയന്ത്രിക്കുന്നതിനും തീർത്ഥാടകർക്ക് സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനുമായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് അയ്യപ്പദർശനത്തിനായി ശബരിമലയിലെത്തുക.

Leave a Reply