You are currently viewing കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവ് പിടികൂടി; യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവ് പിടികൂടി; യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ അറസ്റ്റിൽ

ചേർത്തല: ആലപ്പുഴ ചേർത്തല പൂച്ചാക്കലിൽ കാറിൽ കടത്തുകയായിരുന്ന 11.6 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ചുപേർ പോലീസ് പിടിയിലായി. യൂത്ത് കോൺഗ്രസ് പൂച്ചാക്കൽ മണ്ഡലം വൈസ് പ്രസിഡന്റും മാനപ്പുറം സ്വദേശിയുമായ ഷമീർ (38) ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

അലി ജുവ്ഹർ, കൃഷ്ണകുമാർ, സലാഹുദ്ദീൻ അയ്യൂബ്, എ. മുഹമ്മദ് അസ്‌ലം എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. ശനിയാഴ്ച രാത്രി 10.50-ഓടെ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാക്കേ കവലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്.

ജില്ലാ ഡാൻസാഫ് ടീമും പൂച്ചാക്കൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിൽ 11.6 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷമീർ സജീവമായി പങ്കെടുത്തിരുന്നതായും വിവരമുണ്ട്.

സംഭവത്തിൽ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ലഹരിക്കടത്തിന്റെ ഉറവിടം, വിതരണ ശൃംഖല എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Leave a Reply