You are currently viewing ചൈനീസ് അന്തർവാഹിനി അപകടത്തിൽ പെട്ട് അമ്പത്തിയഞ്ചോളം നാവികർ  മരിച്ചു
അന്തർവാഹിനി - പ്രതീകാത്മക ചിത്രം

ചൈനീസ് അന്തർവാഹിനി അപകടത്തിൽ പെട്ട് അമ്പത്തിയഞ്ചോളം നാവികർ  മരിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

യുകെ അധികൃതരുടെ ഒരു രഹസ്യ റിപ്പോർട്ട് പ്രകാരം, ചൈനീസ് അന്തർവാഹിനി ‘093-417’ലെ ഓക്സിജൻ സംവിധാനം തകരാറിലായതിനെ തുടർന്ന് അമ്പത്തിയഞ്ചോളം ചൈനീസ് നാവികർ ശ്വാസം മുട്ടി മരിച്ചു.

രഹസ്യ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും ചൈന ഈ വാർത്ത നിഷേധിക്കുകയും ഈ ദുരന്തത്തിൽ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടതുമില്ല

 അപകടത്തിൽ അന്തർവാഹിനിയുടെ ക്യാപ്റ്റൻ കേണൽ ഷു യോംഗ്-പെംഗ് ഉൾപ്പെടെ 21 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അന്തർവാഹിനി ഒരു  നങ്കൂരത്തിൽ തട്ടിയതിനെത്തുടർന്ന് കുടുങ്ങിപ്പോയി. ചൈനീസ് നാവികസേന അമേരിക്കൻ സഖ്യകക്ഷികളുടെ അന്തർവാഹിനികളെ കുരുക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്.

ഒരു ബ്രിട്ടീഷ് സബ്മറൈനർ ഈ സാഹചര്യം ഉണ്ടാകാമെന്ന് അഭിപ്രായപ്പെടുന്നു. സബ്മറൈൻ കെണിയിലാകുകയും ബാറ്ററികൾ തീരുകയും ചെയ്താൽ, വായു ശുദ്ധീകരണ ഉപകരണങ്ങളും ചികിത്സ സംവിധാനങ്ങളും തകരാറിലാകുകയും ശ്വാസംമുട്ടുകയോ വിഷബാധയോ ഉണ്ടാകുകയും ചെയ്യുമെന്ന് പറഞ്ഞു. ബ്രിട്ടീഷ് നാവികസേനയ്ക്ക് ഇത്തരം സാഹചര്യങ്ങളിൽ CO2 ആഗിരണം ചെയ്യാനും ഓക്സിജൻ ഉത്പാദിപ്പിക്കാനുമുള്ള സാങ്കേതികവിദ്യയുണ്ട്, അത് മറ്റ് രാജ്യങ്ങൾക്ക് ലഭ്യമായിരിക്കില്ല.

റിപ്പോർട്ട് അനുസരിച്ച്, അപകടത്തിൽപ്പെട അന്തർവാഹിനി ടൈപ്പ് 093 ആണവ  അന്തർവാഹിനിയാണ്. ഇത് 15 വർഷത്തിലേറെയായി പ്രവർത്തിക്കുന്നു.

 ടൈപ്പ്-093 ആണവ  അന്തർവാഹിനികൾക്ക് 107 മീറ്റർ നീളമുണ്ട്, ടോർപ്പിഡോകളും ക്രൂയിസ് മിസൈലുകളും തൊടുക്കാൻ കഴിവുള്ളവയാണ്.

Leave a Reply