You are currently viewing ഒരു കുടുംബത്തിലെ മൂന്ന് പേരെ കർണാടകയിലെ  റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒരു കുടുംബത്തിലെ മൂന്ന് പേരെ കർണാടകയിലെ  റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  • Post author:
  • Post category:Kerala
  • Post comments:0 Comments

കൊടക്:കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ കർണാടകയിലെ കൊടകിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.  43 വയസുള്ള വിനോദ് ബാബുസേനൻ, ഭാര്യ സുബി എബ്രഹാം (38), 11 വയസുള്ള അവരുടെ മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 വീണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടാണ് കുടുംബത്തെ അത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

 വെള്ളിയാഴ്ച വൈകുന്നേരമാണ് കുടുംബം റിസോർട്ടിൽ മുറിയെടുത്തത് . അടുത്ത ദിവസം ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക്ഔട്ട് ചെയ്യാനുള്ള അവരുടെ ഉദ്ദേശ്യം അറിയിച്ചുവെങ്കിലും അത് നടന്നില്ല. തുടർന്ന് സംശയം തോന്നിയ ജീവനക്കാർ മുറിയിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

  റിസോർട്ട് ജീവനക്കാർ ഉടൻ തന്നെ പോലിസിനെ അറിയിക്കുകയായിരുന്നു.  തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. വിവരം ബന്ധുക്കളെ അറിയിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും അറിയുന്നു

Leave a Reply