You are currently viewing തേപ്പുപെട്ടിയിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

തേപ്പുപെട്ടിയിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

വടക്കൻ പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ തേപ്പുപെട്ടിയിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരിയായ വിദ്യാർത്ഥിനി മരിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ്–നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചയ്ക്ക് 1.15ഓടെയാണ് അപകടം നടന്നത്. തിങ്കളാഴ്ച സ്കൂളിൽ പോകുന്നതിനായി യൂണിഫോം വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതിനിടെയാണ് സ്വാതിക്ക് വൈദ്യുതാഘാതമേറ്റത്.

കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. വീട്ടിലെ വൈദ്യുതി വയറിങ്ങിലുണ്ടായ തകരാറാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പറവൂർ പോലീസും അന്വേഷണം ആരംഭിച്ചു. തേപ്പുപെട്ടിയുടെ തകരാറും ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

Leave a Reply