You are currently viewing 50-ാമത് വയലാർ സാഹിത്യ പുരസ്കാരം ആർ. രാജശ്രീക്ക്; അംഗീകാരം ‘ആത്രേയകം’ നോവലിന്

50-ാമത് വയലാർ സാഹിത്യ പുരസ്കാരം ആർ. രാജശ്രീക്ക്; അംഗീകാരം ‘ആത്രേയകം’ നോവലിന്

തിരുവനന്തപുരം: 50-ാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തിന് പ്രമുഖ എഴുത്തുകാരി ആർ. രാജശ്രീ അർഹയായി. ‘ആത്രേയകം’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഒ. വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിയായ ആർ. രാജശ്രീ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ മലയാള വിഭാഗം അധ്യാപികയാണ്. ‘കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന നോവലിന് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Leave a Reply