നടൻമാരായ അർജുൻ അശോകനും സംഗീത് പ്രതാപിനും സിനിമ ചിത്രീകരണത്തിനിടെ അപകടത്തിൽ  പരിക്ക്

ശനിയാഴ്ച പുലർച്ചെ നടൻമാരായ അർജുൻ അശോകനും സംഗീത് പ്രതാപിനും അവരുടെ നിർമ്മാണത്തിലിരിക്കുന്ന ചിത്രമായ ബ്രൊമാൻസിൻ്റെ ഹൈസ്പീഡ് ചേസ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽ പരിക്കേറ്റു.  എംജി റോഡിൽ പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം.

രണ്ട് മോട്ടോർ സൈക്കിളുകളിൽ ഇടിച്ച കാർ മറിഞ്ഞതിനെ തുടർന്ന് അഭിനേതാക്കളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്കുകൾ നിസാരമാണെന്നാണ് പ്രാഥമിക റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഇത് കൂടാതെ ഒരു ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു.

സിനിമയുടെ സ്റ്റണ്ട് മാസ്റ്റർ ഓടിച്ചിരുന്ന കാർ മോട്ടോർ സൈക്കിളിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു.  വാഹനത്തിന് വ്യാപകമായ കേടുപാടുകൾ സംഭവിച്ചു.

ആഷിക് ഉസ്മാൻ നിർമ്മിച്ച് അരുൺ ജോസ് സംവിധാനം ചെയ്ത ‘ബ്രോമാൻസ്’ ഇപ്പോൾ നിർമ്മാണത്തിലാണ്.  മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
സംഭവത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Leave a Reply