You are currently viewing കേരളത്തിന്റെ ഊർജ സുരക്ഷ: കേന്ദ്രമന്ത്രിമാരുമായി നിർണായക ചർച്ച നടത്തി സണ്ണി ജോസഫ്

കേരളത്തിന്റെ ഊർജ സുരക്ഷ: കേന്ദ്രമന്ത്രിമാരുമായി നിർണായക ചർച്ച നടത്തി സണ്ണി ജോസഫ്

കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും വരുംവർഷങ്ങളിലെ ദീർഘകാല ഊർജ സുരക്ഷയും മുൻനിർത്തി സംസ്ഥാന വൈദ്യുതി മേഖല നേരിടുന്ന സാങ്കേതികവും സാമ്പത്തികവുമായ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഊർജ മന്ത്രി മനോഹർലാൽ ഖട്ടർ, കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി.
വൈദ്യുതി ഉൽപ്പാദനം, സംഭരണം, പ്രസരണം, വിതരണം, ഇ-മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തുകയും സംസ്ഥാനത്തിന്റെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ് (BESS), ഹൈഡ്രോ പദ്ധതികൾ, പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ (PSP) എന്നിവയ്ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF) ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. NTPC യുടെ BESS പദ്ധതികൾ വേഗത്തിലാക്കുന്നതിനും VGF സഹായം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള Hydro Extension Schemes-നെ ഓഫ്-സ്ട്രീം PSPകളായി പരിഗണിക്കണമെന്നും നിർദ്ദേശിച്ചു.

അനുവദിച്ച 500 മെഗാവാട്ട് ശക്തി കൽക്കരി അലോക്കേഷൻ, കൽക്കരി ഫ്ലെക്സിബിലൈസേഷൻ നയം അനുസരിച്ച് വേഗത്തിൽ പ്രാവർത്തികമാക്കണമെന്നും ദക്ഷിണ മേഖലയിലെ ഉൽപ്പാദന നിലയങ്ങളിൽ നിന്ന് കേരളത്തിൽ നിന്നുള്ള 262 മെഗാവാട്ട് വൈദ്യുതി വിഹിതം 2028 വരെ നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര നിലയങ്ങളിലെ Unallocated/Surplus Power-ൽ നിന്ന് കേരളത്തിന് അധിക വൈദ്യുതി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുടങ്കുളം-തിരുനെൽവേലി ലൈനിലൂടെ ദക്ഷിണ കേരളത്തിലേക്കുള്ള ട്രാൻസ്മിഷൻ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, റായിഗർ-പുഗലൂർ-തൃശൂർ HVDC ലൈൻ സംബന്ധിച്ച വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണുക കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

പുതിയ സാങ്കേതികവിദ്യകളും Conductors-ഉം ഉപയോഗിച്ച് സംസ്ഥാനത്തെ ഇൻട്രാ-സ്റ്റേറ്റ് ട്രാൻസ്മിഷൻ കോറിഡ് ശക്തിപ്പെടുത്തുന്നതിന് PSDF പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തിലെ ഇഎസ്എ വില്ലേജുകളിൽ ഹൈഡ്രോ, പിഎസ്പി പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ അനുമതികളിൽ ഇളവ് നൽകണമെന്നും വനപരിസ്ഥിതി ശ്രദ്ധിക്കേണ്ട വിവിധ കേന്ദ്ര നിർമ്മിതികളുടെ അനുമതികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.

ആദായനികുതി നിരക്കുകളിലെ ഭീമമായ വേ ലീവ് ചാർജുകൾ വർദ്ധന പുനപരിശോധിക്കുക, ‘അംഗൻ ജ്യോതി’ പദ്ധതി കേരളത്തിലും ഫലപ്രദമായി നടപ്പാക്കുക ഇവയുടെ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. PM E-DRIVE പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിലെ EV Public Charging Infrastructure വികസനത്തിനുള്ള നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും ജനങ്ങൾക്ക് തടസ്സമില്ലാത്തതും താങ്ങാനാകുന്നതുമായ വൈദ്യുതി സേവനം നൽകുന്നതിനും കേന്ദ്ര-സംസ്ഥാന സഹകരണം അനിവാര്യമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയെ കൂടുതൽ ശക്തവും സ്വയംപര്യാപ്തവുമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply