കോഴിക്കോട്: കോഴിക്കോട് തീരത്തടുത്ത് വാൻ ഹായ് 503 എന്ന ചരക്കുകപ്പലിൽ തീപിടിത്തം ഉണ്ടായി. കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറാണ് അപകടം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 22 തൊഴിലാളികളിൽ 18 പേർ രക്ഷപ്പെടാൻ കടലിൽ ചാടിയതായി അറിയുന്നു. ഇവർക്കായി കടലിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
തീപിടിത്തം വലിയ തോതിൽ പരക്കുകയും കപ്പലിൽ കയറ്റിയിരുന്ന 20 കണ്ടെയ്‌നറുകൾ കടലിലേക്ക് പതിക്കുകയും ചെയ്തു. കപ്പൽ കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് യാത്ര പോവുകയായിരുന്നു
അപകടസമയത്ത് കപ്പലിൽ 22 തൊഴിലാളികളുണ്ടായിരുന്നു.
കപ്പൽ ഇപ്പോൾ മുങ്ങിയിട്ടില്ലെന്നാണ് ആദ്യമായുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്.