You are currently viewing ഇസ്തിരിയിടാൻ നൽകിയ ബാഗിൽ മറന്നുപോയ അരലക്ഷം രൂപ തിരികെ നൽകി യുവാവ് സത്യസന്ധതയുടെ മാതൃകയായി.

ഇസ്തിരിയിടാൻ നൽകിയ ബാഗിൽ മറന്നുപോയ അരലക്ഷം രൂപ തിരികെ നൽകി യുവാവ് സത്യസന്ധതയുടെ മാതൃകയായി.

കുമരകം ചന്തകവലയിൽ ലോൺട്രി സോൺ നടത്തുന്ന ഒറവണക്കളം സ്വദേശിയായ കണ്ണൻ ബൈജു (32)യാണ് പണം ഉടമയ്ക്കു തിരികെ നൽകി മാതൃകയായത്. തുണികൾ ഇസ്തിരിയിടാൻ നൽകിയ ബാഗിൽ പണമുണ്ടെന്ന കാര്യം ഉടമയ്ക്കുതന്നെ മറന്നുപോയിരുന്നു.


തുണികൾ എത്തിച്ചപ്പോൾ കടയിൽ ആളില്ലാത്തതിനാൽ, ബാഗ് സമീപത്തെ ആശ ഹെയർ സ്റ്റൈൽ ഉടമ വിജയന് കൈമാറുകയായിരുന്നു. തുടർന്ന്, ബാഗ് ഏറ്റുവാങ്ങിയ കണ്ണൻ തുണികൾ വേർതിരിക്കുന്നതിനിടെ പണം കണ്ടു. ഉടൻ തന്നെ വിജയനെ വിവരം അറിയിച്ച കണ്ണൻ, തുടർന്ന് എത്തിയ ഉടമയ്ക്കു പണം കൈമാറി.

Leave a Reply