You are currently viewing റേഷൻ കടകൾ നാളെ തുറന്നു പ്രവർത്തിക്കും, ഒന്നിനും ആറിനും അവധി

റേഷൻ കടകൾ നാളെ തുറന്നു പ്രവർത്തിക്കും, ഒന്നിനും ആറിനും അവധി

തിരുവനന്തപുരം: പൊതുവിതരണ വകുപ്പിന്റെ അറിയിപ്പ് പ്രകാരം 2025 ആഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം ആഗസ്റ്റ് 31 (ഞായറാഴ്ച) വരെ തുടരും. അതിനുശേഷം സെപ്റ്റംബർ 1 (തിങ്കളാഴ്ച) റേഷൻ കടകൾക്ക് അവധിയായിരിക്കും.

സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 2 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കും. ആഗസ്റ്റ് 31-ന് (ഞായറാഴ്ച) പ്രവർത്തി ദിവസമാക്കിയതിനാൽ, അതിന് പകരമായി സെപ്റ്റംബർ 6 (ശനിയാഴ്ച) റേഷൻ കടകൾക്ക് അവധിയായിരിക്കും.

ജൂലൈ–ആഗസ്റ്റ്–സെപ്റ്റംബർ ക്വാർട്ടറിലെ മണ്ണെണ്ണ വിതരണം നിലവിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

2025 സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം താഴെ പറയുന്ന പ്രകാരം ആയിരിക്കും

അന്തോദയ അന്ന യോജന (AAY)

AAY കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യവും,

3 പാക്കറ്റ് ആട്ട @ ₹7/കിലോ നിരക്കിലും,

1 കിലോ പഞ്ചസാര ₹27/കിലോ നിരക്കിലും ലഭിക്കും.

മുൻഗണന വിഭാഗം (PHH)

PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

(കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്ന് 4 കിലോ കുറച്ച് അതിന് പകരം നാല് പാക്കറ്റ് ആട്ട 9 രൂപ നിരക്കിൽ നൽകുന്നതാണ്)

പൊതു വിഭാഗം സബ്‌സിഡി (NPS)

NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി @ ₹4/കിലോ നിരക്കിൽ ലഭിക്കും.

പൊതു വിഭാഗം (NPNS)

NPNS കാർഡിന് 2 കിലോ അരി @ ₹10.90/കിലോ നിരക്കിൽ ലഭിക്കും.

പൊതു വിഭാഗം സ്ഥാപനം (NPI)

NPI കാർഡിന് 2 കിലോ അരി @ ₹10.90/കിലോ നിരക്കിൽ ലഭിക്കും.




Leave a Reply