
പുന്തല, പൊയ്ക ജംഗ്ഷൻ സമീപം മലയാറ്റൂർ വടക്കേതിൽ സ്വദേശി ശ്രീ. മനോജ് കുമാർ എം.എസ് (സീനിയർ CPO, തിരുവല്ല പോലീസ് സ്റ്റേഷൻ) വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.
സെപ്റ്റംബർ 1-ാം തീയതി തിങ്കളാഴ്ച മുളക്കുഴയിൽ ജോലിക്കു പോകവേ, മുന്നിലുള്ള വാഹനം പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞതിനെ തുടർന്ന് ഇടിച്ച് വീഴുകയായിരുന്നു. അതേസമയം എതിർദിശയിൽ വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. തലയിൽ ഗുരുതരമായ പരിക്കേറ്റ് എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, ചികിത്സയ്ക്കിടെയിൽ അന്ത്യം സംഭവിച്ചു.
സംസ്കാരം: സെപ്റ്റംബർ 7, ഞായറാഴ്ച രാവിലെ 11.30-ന് സ്വവസതിയിൽ.
ഭാര്യ: ശാരി മനോജ് മക്കൾ: ശിവചന്ദ്ര, ശിവപ്രിയ
