You are currently viewing കൂത്തുപറമ്പ് എംഎൽഎക്കെതിരായ ആക്രമണത്തിൽ കേസ്

കൂത്തുപറമ്പ് എംഎൽഎക്കെതിരായ ആക്രമണത്തിൽ കേസ്

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ. പി. മോഹനനെതിരെ നടന്ന കയ്യേറ്റ സംഭവത്തിൽ ഇരുപതോളം പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊക്ളി പൊലീസ് സ്വമേധയാ കേസെടുത്തതാണ്.

പെരിങ്ങത്തൂർ കരിയാട് പ്രദേശത്തെ തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നം പരിഹരിക്കപ്പെടാത്തതാണ് പ്രദേശവാസികളെ പ്രകോപിപ്പിച്ചത്. പ്രതിഷേധത്തിനിടെ സ്ത്രീകൾ അടക്കമുള്ളവർ എംഎൽഎക്കെതിരെ കയ്യേറ്റം നടത്തിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. കേസ് അന്വേഷിച്ച് പൊലിസ് നടപടികൾ തുടരുന്നു.

Leave a Reply