You are currently viewing പുതുപ്പള്ളി: കാർ പിറകോട്ട് ഉരുണ്ട അപകടത്തിൽ വീട്ടമ്മ മരിച്ചു

പുതുപ്പള്ളി: കാർ പിറകോട്ട് ഉരുണ്ട അപകടത്തിൽ വീട്ടമ്മ മരിച്ചു

കാർ പിറകോട്ട് ഉരുണ്ട അപകടത്തിൽ വീട്ടമ്മ മരിച്ചു.പുതുപ്പള്ളി നാരകത്തോട് കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസ് (53) ആണ് അപകടത്തിൽ മരിച്ചത്. വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ പിറകോട്ട് ഉരുണ്ടാണ് ദുരന്തം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.

എൽ.ഐ.സി ഏജന്റായി ജോലി ചെയ്തുവരികയായിരുന്നു അന്നമ്മ തോമസ്.
അപകടത്തിൽ പരുക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭർത്താവ്: തോമസ് കോര. മക്കൾ: സുബിൻ, ഷീജിൻ.
സംസ്കാരം പിന്നീട് നടക്കും.

Leave a Reply