You are currently viewing തോട്ടപ്പള്ളി – നാലുചിറ പാലം ഒക്ടോബർ 27 മുഖ്യമന്ത്രി പിണറായി വിജയൻ <br> നാടിന് സമർപ്പിക്കും.

തോട്ടപ്പള്ളി – നാലുചിറ പാലം ഒക്ടോബർ 27 മുഖ്യമന്ത്രി പിണറായി വിജയൻ
നാടിന് സമർപ്പിക്കും.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66-നെയും ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ചിരിക്കുന്ന തോട്ടപ്പള്ളി – നാലുചിറ പാലം ഒക്ടോബർ 27 മുഖ്യമന്ത്രി പിണറായി വിജയൻ
നാടിന് സമർപ്പിക്കും.

ഈ പാലത്തിന് കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾസ്റ്റേ പാലം എന്ന പ്രത്യേകത കൂടിയുണ്ട്. മാത്രമല്ല താഴെയൊഴുകുന്ന പമ്പാ നദിയിൽ തൂണുകളില്ലാതെയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെ 60.73 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ചിരിക്കുന്ന തോട്ടപ്പള്ളി – നാലുചിറ പാലം യാഥാർത്ഥ്യമാവുന്നതോടെ നാലുചിറക്കാരുടെ ദീർഘകാല ആവശ്യമാണ് സഫലീകരിക്കുന്നത്. നാടിന്റെ വികസന മുന്നേറ്റത്തിനും വിനോദ സഞ്ചാര രംഗത്തെ കുതിപ്പിനും ഈ പാലം പുതിയ ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

Leave a Reply