You are currently viewing ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട ക്രമീകരണം പൂര്‍ത്തിയായി

ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട ക്രമീകരണം പൂര്‍ത്തിയായി

കൊല്ലം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട ക്രമീകരണം ജില്ലാതല തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ കളക്ടർ എൻ. ദേവിദാസിന്റെ നേതൃത്വത്തിൽ നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി 2,720 പോളിംഗ് ബൂത്തുകളിലേക്കായി 15,232 ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്തു.

പ്രധാന ചുമതല നിർവഹിക്കുന്ന 3,812 ഉദ്യോഗസ്ഥരിൽ 1,309 പുരുഷന്മാരെയും 2,503 സ്ത്രീകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഥമ പോളിംഗ് ഓഫീസർമാരായ 3,812 പേരിൽ 1,082 പുരുഷന്മാരും 2,730 സ്ത്രീകളും ഉൾപ്പെടുന്നു. ജില്ലയിലാകെ 2,223 പുരുഷന്മാരും 5,401 സ്ത്രീകളും അടങ്ങുന്ന 7,624 പോളിംഗ് ഓഫീസർമാരാണ് ക്രമീകരിച്ചിരിക്കുന്നത്.

നിയോഗ ഉത്തരവുകൾ നവംബർ 18-ന് വൈകിട്ട് 4 മണിക്കുശേഷം ഉദ്യോഗസ്ഥർക്ക് ഇ-ഡ്രോപ്പ് വെബ്സൈറ്റായ edrop.sec.kerala.gov.in വഴി ലഭ്യമാകും.

അച്ചൻകോവിൽ പഞ്ചായത്തിലെ അച്ചൻകോവിൽ ഗവൺമെന്റ് എൽപിഎസ് സൗത്ത് വിഭാഗം, അച്ചൻകോവിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സൗത്ത് വിഭാഗം തുടങ്ങിയ പോളിംഗ് ബൂത്തുകളിൽ പുരുഷ ഉദ്യോഗസ്ഥരെയാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ സൗകര്യാർത്ഥം, താമസസ്ഥലത്തിന് സമീപമുള്ള പോളിംഗ് ബൂത്തുകളിലാണ് നിയമനം.
എ.ഡി.എം ജി. നിർമ്മൽകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, ഇ-ഡ്രോപ്പ് അസിസ്റ്റന്റ് നോഡൽ ഓഫീസർ രമേശ് മാധവൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്രമീകരണ യോഗത്തിൽ പങ്കെടുത്തു.

Leave a Reply