
പത്തനംതിട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയിൽ നവംബർ 18-ന് 63 നാമനിർദേശ പത്രികകൾ ലഭിച്ചു. ജില്ലാപഞ്ചായത്തിന് 2, നഗരസഭകൾക്ക് 8, ബ്ലോക്ക് പഞ്ചായത്ത്ക്ക് 1, ഗ്രാമപഞ്ചായത്തുകൾക്ക് 52 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
ജില്ലാപഞ്ചായത്തിൽ കോഴഞ്ചേരി, പള്ളിക്കൽ ഡിവിഷനുകളിൽ നിന്ന് ഓരോ പത്രിക വീതമാണ് ലഭിച്ചത്. നഗരസഭകളിൽ തിരുവല്ല 4, പന്തളം 3, അടൂർ 1 പത്രികയും ബ്ലോക്ക് പഞ്ചായത്തിൽ മല്ലപ്പള്ളി ബ്ലോക്കിൽ 1 പത്രികയും സമർപ്പിച്ചു.
ഗ്രാമപഞ്ചായത്തുകളിൽ ആറന്മുളയിൽ 6 പത്രികയും അരുവപ്പുലം, അയിരൂർ, ഇലന്തൂർ, എഴുമറ്റൂർ, കോന്നി, റാന്നി പഴവങ്ങാടി, ആനിക്കാട്, പ്രമാടം 3 പത്രിക വീതവും കുറ്റൂർ, വെച്ചൂച്ചിറ, മൈലപ്ര, വടശേരിക്കര, ചെറുകോൽ 2 വീതവും ലഭിച്ചു. കടപ്ര, കലഞ്ഞൂർ, കവിയൂർ, കോഴഞ്ചേരി, കുളനാട്, ഓമല്ലൂർ, പെരിങ്ങര, റാന്നി അങ്ങാടി, കൊടുമൺ, കൊറ്റനാട്, നാരങ്ങാനം, തോട്ടപ്പുഴശേരി പഞ്ചായത്തുകളിൽ ഓരോ പത്രിക വീതമാണ് സമർപ്പിക്കപ്പെട്ടത്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ പത്രിക സമർപ്പിക്കാം. നാമനിർദേശങ്ങളുടെ പരിശോധന നവംബർ 22-ന്, സ്ഥാനാർത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബർ 24-നാണ്.
