
ചാത്തന്നൂര്‍: പൂയപ്പള്ളി വില്ലേജ് പരിധിയിലെ ബൂത്ത് നമ്പര്‍ 23 മുതല്‍ 42 വരെയുള്ള വോട്ടര്‍മാര്‍ക്ക് വേണ്ടി എസ്.ഐ.ആര് (Special Intensive Revision) നടപടികളുടെ ഭാഗമായി എന്യൂമറേഷന് ഫോമുകള്‍ ശേഖരിക്കുന്നതിനായി പ്രത്യേക കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നു. നവംബര്‍ 24, 25 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ബൂത്ത് അടിസ്ഥാനത്തില്‍ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ ബൂത്ത് ഏജന്റുമാരുടെ സഹകരണത്തോടെയാണ് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ഇതുവരെ എന്യൂമറേഷന് ഫോമുകള്‍ തിരിച്ചു നല്‍കാതിരുന്ന വോട്ടര്‍മാര്‍ക്ക്, ബന്ധപ്പെട്ട ബൂത്തുകളിലെ കളക്ഷന്‍ സെന്ററുകളില്‍ എത്തി ഫോമുകള്‍ സമര്‍പ്പിക്കാം.
