You are currently viewing കുണ്ടറയിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവകക്ഷിയോഗം തീരുമാനം

കുണ്ടറയിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവകക്ഷിയോഗം തീരുമാനം

കുണ്ടറ: പഞ്ചായത്തിലെ അനധികൃത കയ്യേറ്റങ്ങൾ, കച്ചവടങ്ങൾ, അനധികൃത മത്സ്യ വ്യാപാരം എന്നിവ ഒഴിവാക്കുന്നത് സംബന്ധിച്ച് കുണ്ടറ പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനമെടുത്തു.

ഇളമ്പള്ളൂർ ജംഗ്ഷൻ മുതൽ ആറു മുറിക്കട ജംഗ്ഷൻ വരെയുള്ള എല്ലാവിധ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ നോട്ടീസ് നൽകാൻ ഇന്ന് കൂടിയ സർവകക്ഷിയോഗം തീരുമാനിച്ചു. കുണ്ടറ പഞ്ചായത്ത് കോൺഫറൻസ് ഹാളിലായിരുന്നു യോഗം ചേർന്നത്.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവർ സർവകക്ഷിയോഗത്തിൽ പങ്കെടുത്തു.

ബഹു. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനാണ് സർവകക്ഷിയോഗം വിളിച്ചുചേർത്തത്.

Leave a Reply