You are currently viewing കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ” ഈറ്റ് റൈറ്റ്” സർട്ടിഫിക്കേഷനിലൂടെ നിലവാര ഉയർച്ച ലഭിച്ചു

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ” ഈറ്റ് റൈറ്റ്” സർട്ടിഫിക്കേഷനിലൂടെ നിലവാര ഉയർച്ച ലഭിച്ചു

സംസ്ഥാനത്ത് ഏതാനം റെയിൽവേ സ്റ്റേഷനുകൾക്ക് എഫ്‌.എസ്‌.എസ്‌.എഐയുടെ “ഈറ്റ് റൈറ്റ് സ്റ്റേഷൻ” സർട്ടിഫിക്കേഷൻ ലഭിച്ചു. ഇതിലൂടെ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ യാത്രക്കാരുടെ ആരോഗ്യവും ഭക്ഷണസുരക്ഷയും മുൻനിർത്തിയുള്ള വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഇപ്പോൾ 22 സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. പുതിയതായി അംഗീകാരം ലഭിച്ച സ്റ്റേഷനുകൾ,
അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ ,
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ,എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ,തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ,
തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ,മാവേലിക്കര റെയിൽവേ സ്റ്റേഷൻ എന്നിവയാണ്

എഫ്‌.എസ്‌.എസ്‌.എ.ഐ 2019ൽ “ഈറ്റ് റൈറ്റ് ഇന്ത്യ” മൂവ്മെന്റിന്റെ ഭാഗമായിട്ടാണ് ഈറ്റ് റൈറ്റ് സ്റ്റേഷൻ പദ്ധതി ആരംഭിച്ചത്. ഭക്ഷണസുരക്ഷ, ആരോഗ്യകരമായ ഭക്ഷണഓപ്ഷനുകൾ, ബോധവത്കരണം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സ്റ്റേഷനുകൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നു. 2024 തുടക്കത്തിൽ രാജ്യത്ത് 294 സ്റ്റേഷനുകൾക്കും ഈ അംഗീകാരം ലഭിച്ചിരുന്നു. ആദ്യമായി ഈ സർട്ടിഫിക്കേഷൻ നേടിയ സ്റ്റേഷൻ മുംബൈ സെൻട്രൽ ആണ്.

Leave a Reply