പാലക്കാട്: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ട് ട്രെയിൻ സർവീസുകളിൽ അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് അനുവദിച്ചു. ചെന്നൈ എഗ്മോർ–മംഗളൂരു സെൻട്രൽ എക്സ്പ്രസിനും മംഗളൂരു സെൻട്രൽ–ചെന്നൈ എഗ്മോർ എക്സ്പ്രസിനുമാണ് അധിക കോച്ച് ഏർപ്പെടുത്തുന്നത്.

ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്മോർ–മംഗളൂരു സെൻട്രൽ എക്സ്പ്രസിൽ ചെന്നൈ എഗ്മോറിൽ നിന്ന് ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന സർവീസിൽ ഒരു അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ചാണ് അനുവദിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പർ 16160 മംഗളൂരു സെൻട്രൽ–ചെന്നൈ എഗ്മോർ എക്സ്പ്രസിൽ മംഗളൂരു സെൻട്രലിൽ നിന്ന് ഓഗസ്റ്റ് 16ന് ആരംഭിക്കുന്ന സർവീസിലും ഒരു അധിക ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് ഉണ്ടായിരിക്കും.
യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും കൂടുതൽ പേർക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമാണ് അധിക കോച്ച് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ സഹകരണത്തിന് റെയിൽവേ നന്ദി അറിയിച്ചു.