
തിരുവനന്തപുരം – സംസ്ഥാനത്ത് സ്കൂളുകളുടെ ക്രിസ്മസ് അവധി ഷെഡ്യൂളിൽ മാറ്റം വരുത്തിയിട്ടുണ്ട്. സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, സ്കൂളുകൾ ഡിസംബർ 24ന് അടയ്ക്കുകയും 2026ജനുവരി 5ന് തുറക്കുകയും ചെയ്യും.

മുമ്പ് ഡിസംബർ 23ന് അവധി ആരംഭിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പല സ്കൂളുകളും പോളിംഗ് സ്റ്റേഷനുകൾ ആക്കിയതും, അതുമായി ബന്ധപ്പെട്ട ഒരു ദിവസത്തെ അധിക അവധിയും നൽകിയ സാഹചര്യത്തിലാണ് സർക്കാർ അവധി പുനഃക്രമീകരിച്ചതെന്ന് അറിയിച്ചു.