
പത്തനംതിട്ട: വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ബസ് കാലിലേക്ക് വീണതിനെ തുടർന്ന് ഒരാൾക്ക് കാൽ അറ്റുപോയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അപകടസമയത്ത് ബസിൽ 49 പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചുവെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.