
തിരുവല്ല: കഴിഞ്ഞ ദിവസം കാണാതായ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സായ ധന്യ കൃഷ്ണനെ പുളിക്കീഴ് പമ്പാ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ 26-നാണ് മാവേലിക്കരയിലെ ഭർതൃവീട്ടിൽ നിന്ന് നൈറ്റ് ഡ്യൂട്ടിക്കായി തിരുവല്ലയിലേക്ക് പുറപ്പെട്ട ധന്യയെ തുടർന്ന് കാണാതായത്. ഏറെ നേരമായിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനാൽ പിതാവ് ഉണ്ണികൃഷ്ണൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും വിവിധ ഭാഗങ്ങളിൽ തെരച്ചിൽ ശക്തമാക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുളിക്കീഴ് പമ്പാ ആറ്റിൽ നിന്ന് ധന്യയുടെ മൃതദേഹം കണ്ടെത്തിയത്.