
തൃശൂർ: തൃശൂർ അതിരൂപതയിലെ രണ്ട് വൈദികർക്ക് മാർപാപ്പയുടെ പ്രത്യേക ബഹുമതിയായ പ്രോ എക്‌ലെസിയ ഏറ്റ് പൊന്തിഫൈസ് പുരസ്‌കാരം പ്രഖ്യാപിച്ചു. ഫാ. തോമസ് കാക്കശ്ശേരിക്കും ഫാ. ജോസ് വല്ലൂരാനുമാണ് ഈ ബഹുമതി ലഭിച്ചത്. സഭയ്ക്കും സമൂഹത്തിനും നൽകിയ ദീർഘകാല സേവനങ്ങളെ മാനിച്ചാണ് അംഗീകാരം.

അതേസമയം, നാല് അത്മായർക്കും ഓർഡർ ഓഫ് സെൻറ് ഗ്രിഗറി ദി ഗ്രേറ്റ് ബഹുമതിയുടെ ഭാഗമായി ഷെവലിയർ പദവി സമ്മാനിച്ചു. ഡേവിസ് എടക്കളത്തൂരിനും പ്രൊഫ. കെ. എം. ഫ്രാൻസിസിനും അഡ്വ. ബിജു കുണ്ടുകുളത്തിനും ഷെവലിയർ പദവിയും, ഡോ. മേരി റെജീനയ്ക്ക് ഡാമ പദവിയും ലഭിച്ചു.
സഭാ, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് മാർപാപ്പയുടെ പേരിൽ ഈ അംഗീകാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ അതിരൂപതയ്ക്കും വിശ്വാസ സമൂഹത്തിനും അഭിമാന നിമിഷമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.