You are currently viewing തിരുവനന്തപുരത്ത് പുതിയ ഫാർമ യൂണിറ്റ്; 300 ഹൈസ്കിൽ തൊഴിലവസരങ്ങൾ

തിരുവനന്തപുരത്ത് പുതിയ ഫാർമ യൂണിറ്റ്; 300 ഹൈസ്കിൽ തൊഴിലവസരങ്ങൾ

തിരുവനന്തപുരം: കേരളത്തെ ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളുടെ ഹബ്ബാക്കിമാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകിക്കൊണ്ട് തിരുവനന്തപുരത്ത് മറ്റൊരു ഫാർമ കമ്പനിയുടെ നിർമ്മാണം കൂടി ആരംഭിച്ചു. കമ്പനിയുടെ തറക്കല്ലിടൽ കർമ്മം ഇന്ന് വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും.ലോകോത്തര നിലവാരത്തിലുള്ള ബ്രാൻഡഡ് ജെനറിക് മരുന്നുകൾ സാധാരണക്കാർക്കും പ്രാപ്യമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആൽവർസ്റ്റോൺ ഡ്രഗ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ബയോ360 പ്ലാൻ്റിൽ പുതിയ യൂണിറ്റിന്റെ നിർമ്മാണം തുടങ്ങിയത്.

ഒന്നര ഏക്കർ ഭൂമിയിൽ 35 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ഈ നിക്ഷേപത്തിലൂടെ ഏകദേശം 300 ഹൈസ്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഡ്രൈ പൗഡർ ഇഞ്ചക്ഷനും ലിക്വിഡ് ഇഞ്ചക്ഷനും ഒരുമിച്ച് നിർമ്മിക്കുന്ന കേരളത്തിലെ സുപ്രധാന യൂണിറ്റുകളിലൊന്നായി ഈ വിപുലീകരണം മാറുമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ പദ്ധതിയോടെ ആൽവർസ്റ്റോൺ ഡ്രഗ് ഹൗസ് സംസ്ഥാനത്തെ ഫാർമ മേഖലയിൽ ശക്തമായ സാന്നിധ്യമാകുകയും, ആരോഗ്യരംഗത്ത് ഗുണമേൻമയുള്ള മരുന്നുകളുടെ ലഭ്യത വർധിപ്പിക്കാനും സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.

Leave a Reply