
ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ മംഗളൂരു ജംഗ്ഷനും ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിനും ഇടയിൽ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചു.

ട്രെയിൻ നമ്പർ 06126 മംഗളൂരു ജംഗ്ഷൻ – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് 2025 ഡിസംബർ 23 നും 30 നും (ചൊവ്വാഴ്ചകളിൽ) പുലർച്ചെ 03.10 ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം 23.30 ന് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ആകെ രണ്ട് സർവീസുകൾ നടത്തും.
മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 06125 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മംഗളൂരു ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് 2025 ഡിസംബർ 24 നും 31 നും (ബുധൻ) പുലർച്ചെ 04.15 ന് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം 23.30 ന് മംഗളൂരു ജംഗ്ഷനിൽ എത്തും. ഈ സർവീസും രണ്ട് തവണ സർവീസ് നടത്തും.
ട്രെയിനിന് കാസർകോട് ,കണ്ണൂർ, കോഴിക്കോട് , തിരൂർ,ഷോർണൂർ പാലക്കാട് , പോടന്നൂർ ജംഗ്ഷൻ ഈറോഡ് ,കാട്പാടി, ജോലാർ പേട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും