
തിരുവനന്തപുരം ഡിവിഷൻ സതേൺ റെയിൽവേ തിരുവനന്തപുരം സെൻട്രൽ-തമ്പരം സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ കാലാവധി ദീർഘിപ്പിച്ചു.

06110 നമ്പർ തിരുവനന്തപുരം സെൻട്രൽ-തമ്പരം സ്പെഷ്യൽ (ബുധനാഴ്ചകളിൽ) സർവീസ് 2026 സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 28 വരെ ദീർഘിപ്പിച്ചു. വർക്കല, കൊല്ലം എന്നിവ ഉൾപ്പെടെ കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, ശെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുദുനഗർ, മധുര, കൊടൈക്കനാൽ റോഡ്, ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയലൂർ, വൃദ്ധാചലം, വില്ലുപുരം, മേൽമരുവത്തൂർ, ചെങ്കൽപ്പട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള ട്രെയിൻ തമ്പരത്ത് സർവീസ് അവസാനിപ്പിക്കും.

06109 നമ്പർ തമ്പരം-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ (വ്യാഴാഴ്ചകളിൽ) സർവീസ് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 29 വരെ ദീർഘിപ്പിച്ചു. ചെങ്കൽപ്പട്ട്, മേൽമരുവത്തൂർ, വില്ലുപുരം, വൃദ്ധാചലം, അരിയലൂർ, ശ്രീരംഗം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, കൊടൈക്കനാൽ റോഡ്, മധുര, വിരുദുനഗർ, ശിവകാശി, ശ്രീവില്ലിപുത്തൂർ, രാജപാളയം, ശങ്കരൻകോവിൽ, കടയനല്ലൂർ, തെങ്കാശി, ശെങ്കോട്ട, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കൊല്ലം, വർക്കല വഴി രാവിലെ 07.15ന് തിരുവനന്തപുരം സെൻട്രലിൽ ട്രെയിൻ എത്തിച്ചേരും.
ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ ഈ സ്പെഷ്യൽ സർവീസുകളുടെ കാലാവധി വർധന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേ അധികൃതർ പ്രഖ്യാപിച്ചത്.