
ഇഞ്ചത്തൊട്ടിയിൽ നവംബർ മാസത്തിൽ കയാക്കിങ് ആരംഭിക്കുമെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചു. ഇതോടൊപ്പം പ്രകൃതിയോട് ഇണങ്ങിയ മനോഹരമായ പാർക്കും പൂർത്തീകരിക്കും.

പുതിയ പാലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും ഉടൻ യാഥാർഥ്യമാകുമെന്ന് എംഎൽഎ വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കു മാത്രമല്ല, പ്രദേശവാസികൾക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇഞ്ചത്തൊട്ടിയുടെ ടൂറിസം സാധ്യതകൾ നേരിട്ട് വിലയിരുത്തുന്നതിനായി ഡിടിപിസി സെക്രട്ടറി ലിജോ ജോസ് സ്ഥലം സന്ദർശിച്ചു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, വൈസ് പ്രസിഡന്റ് ബിനോയ് സി. പുല്ലൻ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു.