You are currently viewing സി. അനിത വള്ളികുന്നത്തിന്റെ പുതിയ സാരഥി

സി. അനിത വള്ളികുന്നത്തിന്റെ പുതിയ സാരഥി

വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി. അനിത തിരഞ്ഞെടുക്കപ്പെട്ടു. പരിയാരത്തുകുളങ്ങര വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സി. അനിതയാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റായത്.

പഞ്ചായത്തിലെ കക്ഷിനിലയിൽ യുഡിഎഫിനും എൽഡിഎഫിനും ഏഴു സീറ്റുകൾ വീതം ലഭിച്ചതോടെയാണ് പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കേണ്ടിവന്നത്. ഇന്ന് ചേർന്ന പ്രത്യേക യോഗത്തിലാണ് നറുക്കെടുപ്പ് നടന്നത്. ഇതിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ സി. അനിതയ്ക്ക് ഭാഗ്യം ലഭിച്ചു.

വൈസ് പ്രസിഡന്റായി എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ഗീത മധുവിനെ തിരഞ്ഞെടുത്തു.

പഞ്ചായത്തിലെ കക്ഷിനില ഇപ്രകാരമാണ്: എൽഡിഎഫ് – 7, യുഡിഎഫ് – 7, ബിജെപി – 5, എസ്ഡിപിഐ – 1. നറുക്കെടുപ്പിൽ നിന്ന് എസ്ഡിപിഐ വിട്ടുനിന്നു.

പുതിയ ഭരണസമിതി അധികാരമേൽക്കുന്നതോടെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും അറിയിച്ചു.

Leave a Reply