You are currently viewing വി കെ പ്രശാന്ത് എംഎൽഎയോട് ഓഫീസ്   ഒഴിയണമെന്ന്  ബിജെപി കൗൺസിലർ ആർ ശ്രീലേഖ

വി കെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ (ഐപിഎസ് റിട്ടയേർഡ്) വി.കെ. പ്രശാന്ത് എംഎൽഎയോട് ആവശ്യപ്പെട്ടതോടെ വിവാദം ഉയർന്നു. കൗൺസിലറുടെ ഓഫീസ് പ്രവർത്തിക്കുന്ന മുറിയിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്നും, അതിനാൽ നിലവിൽ എംഎൽഎ ഉപയോഗിക്കുന്ന മുറി തനിക്ക് ആവശ്യമുണ്ടെന്നും ശ്രീലേഖ ഫോണിലൂടെ എംഎൽഎയോട് ആവശ്യപ്പെട്ടതായി അറിയിച്ചു.

എന്നാൽ തന്റെ ഓഫീസിന്റെ വാടക കരാർ 2026 മാർച്ച് 31 വരെ നിലനിൽക്കുന്നതായും, അതിനാൽ ഓഫീസ് ഒഴിയാൻ കഴിയില്ലെന്നും വി.കെ. പ്രശാന്ത് എംഎൽഎ പ്രതികരിച്ചു. ശ്രീലേഖയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. കോർപ്പറേഷൻ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് ആരംഭിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനം എടുത്തിട്ടുണ്ടെന്നും, നിയമപ്രകാരം അല്ലാതെ ഓഫീസിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്നും പ്രശാന്ത് പറഞ്ഞു.

അതേസമയം, താൻ എംഎൽഎയോട് സഹോദരിയെപ്പോലെ മാത്രമാണ് സംസാരിച്ചതെന്നും, ഒഴിയാൻ ആവശ്യപ്പെട്ട് യാതൊരു നോട്ടീസും നൽകിയിട്ടില്ലെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി. ഒരു എംഎൽഎയ്ക്ക് കോട്ടേഴ്സിലോ മറ്റ് ഇടങ്ങളിലോ ഓഫീസ് തുറക്കാൻ സാധിക്കുമെന്നും, തനിക്ക് വാർഡിനുള്ളിൽ മാത്രമേ ഓഫീസ് തുറക്കാൻ കഴിയൂവെന്നും അവർ കൂട്ടിച്ചേർത്തു.

വിഷയം വിവാദമായതിനെ തുടർന്ന് കൗൺസിലറും എംഎൽഎയും കോർപ്പറേഷൻ ഓഫീസിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി പ്രശ്നം ചർച്ച ചെയ്തു. തുടർനടപടികൾ കോർപ്പറേഷൻ ഭരണകൂടത്തിന്റെ തീരുമാനത്തിന് വിധേയമാകുമെന്നാണ് സൂചന.

Leave a Reply