You are currently viewing ടൂറിസം തിരക്കിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; മൂന്നാറിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ട് യുവാവ് മരിച്ചു

ടൂറിസം തിരക്കിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; മൂന്നാറിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ട് യുവാവ് മരിച്ചു

മൂന്നാർ: ടൂറിസം സീസണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ചികിത്സ ലഭിക്കാതെ യുവാവ് മരണപ്പെട്ട സംഭവം മൂന്നാറിൽ നടുക്കമുണ്ടാക്കി. വട്ടവട സ്വദേശിയായ മാരിസ്വാമി പാൽരാജ് (35) ആണ് ആംബുലൻസ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

രക്തം ഛർദിച്ച് അതീവ ഗുരുതരാവസ്ഥയിലായ മാരിസ്വാമിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും, മൂന്നാറിലേക്കുള്ള പ്രധാന റോഡുകളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ മൂലം കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സാധാരണ ഒന്നര മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം പിന്നിടാൻ ആംബുലൻസിന് മൂന്ന് മണിക്കൂറിലധികം സമയം വേണ്ടിവന്നു.

സൈറൺ മുഴക്കി മുന്നേറാൻ ശ്രമിച്ച ആംബുലൻസിന് വഴിയൊരുക്കാൻ പല വാഹനങ്ങളും തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. റോഡരികിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അശാസ്ത്രീയമായി പാർക്ക് ചെയ്തതും അടിയന്തര ചികിത്സ ലഭിക്കുന്നതിന് തടസ്സമായി.
അവസാനം ആശുപത്രിയിലെത്തിച്ചെങ്കിലും, നിമിഷങ്ങൾക്കകം മാരിസ്വാമി മരണത്തിന് കീഴടക്കുകയായിരുന്നു..

Leave a Reply