You are currently viewing റംബൂട്ടൻ സർക്കാർ സംഭരിക്കണം; മന്ത്രിക്ക് നിവേദനം നൽകി

റംബൂട്ടൻ സർക്കാർ സംഭരിക്കണം; മന്ത്രിക്ക് നിവേദനം നൽകി

ഇടുക്കി: റംബൂട്ടൻ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സർക്കാർ റംബൂട്ടൻ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രൂട്ട്സ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ടി. സിദ്ധിഖിന് നിവേദനം നൽകിയതായി ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ് അറിയിച്ചു.

റംബൂട്ടൻ കർഷകർ നേരിടുന്ന വിലത്തകർച്ചയും വിപണന പ്രതിസന്ധിയും പരിഗണിച്ച് സർക്കാർ നേരിട്ട് സംഭരണം നടത്തുകയോ അനുയോജ്യമായ വിപണന സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടതായി എംഎൽഎ വ്യക്തമാക്കി.

കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റോയ് കെ. പൗലോസ് പറഞ്ഞു. റംബൂട്ടൻ കൃഷിയെ സംരക്ഷിക്കാനും കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Leave a Reply